Chart Reading Technique വഴി എങ്ങനെ ട്രേഡിങ്ങ് നടത്താം?.

ഒരുപക്ഷേ, Chart Reading Technique തന്ത്രം ഇതിനകം നിങ്ങൾ  വായിച്ചിരിക്കാം അല്ലെങ്കിൽ  ചില വായനക്കാർക്ക് ഇത് ഒരു പുതിയ ആശയം ആയിരിക്കും.

ആദ്യമേ പറയട്ടെ “ഇൻട്രാഡേയിൽ ദിവസേന വ്യാപാരം നടത്തുന്നതിനുള്ള മികച്ച സ്റ്റോക്ക് ട്രേഡിംഗ് തന്ത്രം” അങ്ങനെ ഒന്നും തന്നെയില്ല. ഓരോ ദിവസവും അന്നത്തെ സവിശേഷത വിത്യസ്തമായിരിക്കും അതിനാൽ ഒരു പൊതുവായ രീതി അവലംബിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

എന്നാൽ ചാർട്ട് പാറ്റേണുകൾ ഒരു സ്റ്റോക്കിലൂടെ അത് ആവർത്തിച്ചുകൊണ്ടിരുന്നു. അതിനാൽ ചാർട്ടിങ് പാറ്റേണുകളെ കുറിച്ചാണ് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്, ഇ രീതി വഴി ഏത് ട്രേഡിങ്ങ് ദിവസത്തിലും ഏതെങ്കിലും സ്റ്റോക്കുകളിൽ‌  നിങ്ങള്ക്ക് വ്യാപാരം നടത്താവുന്നതാണ്. 

 

നിലവിൽ ഏറ്റവും മികച്ച രീതിയാണ് Chart  Reading Technique, ഇത് വഴി ട്രേഡിംഗിനായുള്ള വിജയകരമായ ചാർട്ട് പാറ്റേണുകൾ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കും. ഇത് പൊതുവായി കാൻഡിൽ ചാർട്ട് റീഡിങ് എന്നറിയപ്പെടുന്നു.  

ഇതിനായി കൊടുത്തിരിക്കുന്ന ഇമേജ് വഴി മനസിലാക്കാവുന്നതാണ്. ഇവിടെ നമ്മൾ ചെയ്യേണ്ടത് ബ്രേക്കിംഗ് കാൻഡിൽ മനസിലാക്കുക എന്നതാണ്

Chart Reading Technique Graph

ബ്രേക്കിംഗ് കാൻഡിൽ 50% താഴെ ആണെങ്കിൽ എൻട്രി എടുക്കാതിരിക്കുക. 50% മുകളിൽ ആണെങ്കിൽ മാത്രം സ്റ്റോക്ക് എൻട്രി എടുക്കുക. ഓർക്കുക ബ്രേക്കിംഗ് കാൻഡിൽ 60% ആണെങ്കിൽ നമ്മുടെ വിജയസാധ്യതയും 60% ആണ്. 

 

ഇൻട്രാഡേ ട്രേഡിംഗിനുള്ള ഏറ്റവും ലളിതവും മികച്ചതുമായ ട്രേഡ് എൻട്രി ടെക്നിക്കുകളിലൊന്നാണ് Chart  Reading Technique.

Chart Trading Technique Breakout Candil

കാൻഡിൽ സ്റ്റിക്കിന്റെ ബ്രേക്ക്‌ ഔട്ട് പരിശോധിക്കുക, ബ്രേക്ക്‌ ഔട്ട്  കാൻഡിൽ  ബുള്ളിഷ്  ആണെങ്കിൽ ട്രേഡിനായി സ്റ്റോക്ക് എൻ‌ട്രി വാങ്ങുക. അഥവാ  ബ്രേക്ക്‌ ഔട്ട് കാൻഡിൽ  ബിയറിഷ് ആണെങ്കിൽ, ട്രേഡിനായി സ്റ്റോക്ക്  വിൽക്കുക.

ഓർക്കുക ഒരിക്കലും 50% താഴെ എൻട്രി എടുക്കാതിരിക്കുക അതായതു  നിങ്ങളുടെ എൻട്രി കാൻഡിൽ സ്റ്റിക്കിന്റെ കുറഞ്ഞ റഫറൻസ് ക്യാൻഡിലിന്റെ  50% ത്തിൽ കൂടുതലായിരിക്കണം. 

ഏറ്റവും ഫലപ്രദമായ രീതി എൻട്രി എക്സിറ്റ് മോക്ക് ടെസ്റ്റുകൾ നിരവധി തവണ ചെയ്യുക എന്നിട്ടുമാത്രം റിയൽ ട്രേഡിങ്ങിലേക്കു പോകുക, യാതൊരു മാനദണ്ഡവും ഇല്ലാതെ ട്രേഡിങ്ങ് ചെയ്യുന്നതിന് പകരം ടെക്‌നിക്‌ അനാലിസിസ് സഹായത്തോടു കൂടി ട്രേഡിങ്ങ് ചെയ്യാൻ പരിശീലിക്കുക.

 

ഏറ്റവും വോളിയം ഉള്ള സ്റ്റോക്കുകൾ തിരഞ്ഞെടുക്കുക ഇതിൽ Chart  Reading Technique ഉപയോഗിക്കുന്നത് വഴി നിങ്ങൾക്കു വിജയിക്കാൻ സാധിക്കും. ദിവസം 3 അല്ലെങ്കിൽ 4 സ്റ്റോക്കുകൾ മാത്രം ട്രേഡിങ്ങിനായി പരിഗണിക്കുക. 

മികച്ച ഓഹരി എങ്ങെനെ തിരഞ്ഞെടുക്കാം?

 

About the author

finnstats:-
Data Specialist

Leave a Reply

Your email address will not be published.

eighteen + eleven =