സാമ്പത്തിക

മ്യൂച്ചൽ ഫണ്ടിന്റെ NAV അഥവാ നെറ്റ് അസ്സെറ്റ് വാല്യൂ എന്താണ്?

NAV അഥവാ നെറ്റ് അസ്സെറ്റ് വാല്യൂ ഒരു യൂണിറ്റ് ഫണ്ടിന്റെ മാർക്കറ്റ് മൂല്യത്തെ സൂചിപ്പിക്കുന്നു. മ്യൂച്ചൽ ഫണ്ട് സ്കിമിന്റെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി ആണ് നെറ്റ് അസ്സെറ്റ് വാല്യൂ കണക്കാക്കപ്പെടുന്നത്. ചുരുക്കി പറഞ്ഞാൽ നിങ്ങൾ ഒരു യൂണിറ്റ് വാങ്ങുകയാണെകിൽ അതിനു കൊടുക്കേണ്ടി വരുന്ന വിലയാണ് NAV.

നിങ്ങൾ നിക്ഷപിക്കുന്ന പണം മാർക്കറ്റ് സെക്യൂരിറ്റീസ്  ഫണ്ടുകൾ വാങ്ങുവാൻ ഉപയോഗിക്കുന്നു, ഓരോ ദിവസത്തെ മാർക്കറ്റ് മൂല്യം അനുസരിച്ചു നെറ്റ് അസ്സെറ്റ് വാല്യൂ വിത്യാസപ്പെടുകയും ചെയ്യുന്നു.

ഓരോ സെക്കൻഡിലും/മിനിട്ടിലും സ്റ്റോക്കുകളുടെ മൂല്യം മാറുന്നതിനാൽ മാർക്കറ്റ് സമയങ്ങളിൽ നെറ്റ് അസ്സെറ്റ് വാല്യൂ കണക്കാക്കുവാൻ പ്രയാസമാണ്, അതുകൊണ്ടു തന്നെ ഓരോ മാർക്കറ്റ് ദിവസത്തിന്റെ അവസാനം ഫണ്ടുകളുടെ മൂല്യം അനുസരിച്ചു  നെറ്റ് അസ്സെറ്റ് വാല്യൂ കണക്കാക്കുന്നു.

പല തരത്തിലുള്ള മ്യൂച്ചൽ ഫണ്ടുകൾ നിലവിൽ ലഭ്യമാണ്, അതിൻ്റെ NAV വിത്യാസപ്പെട്ടിരിക്കുകയും ചെയ്യുന്നു. ചില ഫണ്ടുകളിൽ നെറ്റ് അസ്സെറ്റ് വാല്യൂ  കുറഞ്ഞിരിക്കുകയും ചിലതിൽ കൂടിയിരിക്കുന്നതുമായി കാണാം, അത് എന്തുകൊണ്ടാണ് ? ഇതിൽ ഏതു ഫണ്ടാണ് വാങ്ങേണ്ടത്?

ഒരു ചെറിയ ഉദാഹരണത്തിലൂടെ നമുക്ക് ഇത് മനസിലാക്കാം. നമ്മുടെ കയ്യിൽ 2 ഫണ്ടുകൾ ഉണ്ടെന്നു വിചാരിക്കുക, ഫണ്ട് X ഉം ഫണ്ട് Y ഉം.

ഫണ്ട്  X  നെറ്റ് അസ്സെറ്റ് വാല്യൂ 100 രൂപയും, ഫണ്ട് Y നെറ്റ് അസ്സെറ്റ് വാല്യൂ 200 രൂപയും ആണെന്നിരിക്കട്ടെ, ഇനി ഇ 2 ഫണ്ടുകളും 1 വർഷത്തേക്ക് 20 % നേട്ടം നൽകുമെന്നും വിചാരിക്കുക, 1000 രൂപ 2 ഫണ്ടുകളിലും തുല്യമായി നിക്ഷേപിക്കുകയാണെങ്കിൽ നമുക്ക് എത്ര യൂണിറ്റുകൾ കിട്ടുമെന്ന് നോക്കാം.

ഫണ്ട്  X; 1000/100=10 യൂണിറ്റുകൾ വാങ്ങാം.

ഫണ്ട്  Y; 1000/200= 5 യൂണിറ്റുകൾ വാങ്ങാം.

20% നേട്ടം കണക്കാക്കിയാൽ ഫണ്ട്  X ഇൽ നിന്നും 10 യൂണിറ്റുകൾക്ക് 10*20=200 രൂപയും, ഫണ്ട്  Y  ഇൽ നിന്നും 5  യൂണിറ്റുകൾക്ക് 5*40=200 രൂപയും ലാഭം ലഭിക്കുന്നു. ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്, വാങ്ങിയ യൂണിറ്റുകളുടെ അളവ് NAVയെ ആശ്രയിച്ചിരിക്കുന്നു എന്നാൽ  മ്യൂച്ചൽ ഫണ്ടിന്റെ നേട്ടം തുല്യമാണെങ്കിൽ NAV അപ്രസക്തമാണെന്ന് മനസിലാക്കാം. 

About the author

finnstats:-
Data Specialist

Comments

Leave a Reply